വൈക്കം: എസ് എൻ ഡി പി യോഗം തലേയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾക്കൊപ്പം എൻ സി പി(എസ്) സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിറവേറ്റുക പ്രയാസകരമായതിനാൽ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള പാർട്ടിയുടെ സ്ഥാനങ്ങൾ രാജിവെക്കുകയാണെന്ന് എസ് ഡി സുരേഷ് ബാബു അറിയിച്ചു.
പാർട്ടിയുടെ സംസ്ഥാന ഭാരവാഹിയും ദേശീയ കൗൺസിൽ അംഗവുമായിരുന്ന കാലയളവിൽ ഒപ്പം ചേർന്ന് പ്രവർത്തിച്ചവരേയും എല്ലാ സഹായ സഹകരണങ്ങളും നൽകിയവരേയും നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ആശയപരമായ നിലപാടുകളുടെ ഭാഗമായി മുന്നണിയുടെ സഹയാത്രികനായി തുടരുമെന്നും എസ്.ഡി. സുരേഷ് ബാബു വ്യക്തമാക്കി.




                                    

