Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsതട്ടിപ്പിനിരയായ ജി...

തട്ടിപ്പിനിരയായ ജി .ആൻഡ് ജി നിക്ഷേപകരുടെ സമരത്തിന് പിന്തുണ നൽകും – അനിൽ കെ ആൻ്റണി

കോഴഞ്ചേരി: തട്ടിപ്പിനിരയായ ജി ആൻഡ് ജി നിക്ഷേപകർ നടത്തിവരുന്ന സമരത്തിന് എൻ .ഡി .എ യുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി അനിൽ .കെ ആൻ്റണി .പുല്ലാട് നടന്ന നിക്ഷേപകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് എന്തെല്ലാം നടപടികൾ എടുക്കാൻ സാധിക്കുമൊ അതെല്ലാം ചെയ്യുമെന്നും അനിൽ കെ ആന്റണി പറഞ്ഞു. ഇഡി അന്വേഷണം വേണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു. ഒളിവിൽ കഴിയുന്ന ഇനിയും പിടികിട്ടാനുള്ള പ്രതികളെ ഭരണസ്വാധീനവും പൊലിസ് ഉന്നത ബന്ധവും ഉപയോഗിച്ച് സംരക്ഷിക്കുകയാണെന്ന് നിക്ഷേപകർ അനിൽ ആൻ്റണിയോട് പരാതിപ്പെട്ടു.

ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ കേരളാ പോലിസ് ശ്രമിക്കുന്നില്ലെന്നും അവർ പറഞ്ഞു. പ്രതികളെ  അറസ്റ്റ് ചെയ്യേണ്ടത് കേരള പോലീസ് ആണെന്നും എന്നാൽ നിക്ഷേപകർ ഈ ആവശ്യമുന്നയിച്ച് നടത്താൻ പോകുന്ന ശക്തമായ സമരത്തിന് എൻ .ഡി .എ പിന്തുണ നൽകുമെന്നും അനിൽ കെ ആൻ്റണി ഉറപ്പ് നൽകി .നിക്ഷേപക സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 12-11-2024 Sthree Sakthi SS-441

1st Prize Rs.7,500,000/- (75 Lakhs) SB 538427 (KATTAPPANA) Consolation Prize Rs.8,000/- SA 538427 SC 538427 SD 538427 SE 538427 SF 538427 SG 538427 SH 538427 SJ 538427 SK...

ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണിയിലെ വാര്‍ത്താ അവതാരകന്‍  എം രാമചന്ദ്രന്‍ (91) അന്തരിച്ചു.  തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാര്‍ത്താ അവതരണത്തില്‍ തന്റേതായ ശൈലി സൃഷ്ടിച്ച രാമചന്ദ്രന്‍ സാക്ഷി എന്ന ടെലിവിഷന്‍ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു....
- Advertisment -

Most Popular

- Advertisement -