Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsകേന്ദ്ര ബജറ്റില്‍...

കേന്ദ്ര ബജറ്റില്‍ കേരളത്തോട് അവഗണന : പ്രമേയം പാസ്സാക്കി

തിരുവനന്തപുരം : കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ അംഗീകരിക്കുകയായിരുന്നു. വര്‍ഷങ്ങളായി കേരളം മുന്നോട്ടുവച്ചിട്ടുള്ള ന്യായയുക്തമായ ആവശ്യങ്ങള്‍ പലതിനും യാതൊരു പരിഗണനയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല  മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളായി ഒരു പരിഗണനയും കേന്ദ്രം നല്‍കുന്നില്ല. എയിംസ് വേണമെന്നുള്ളത് കേരളം രണ്ടു ദശാബ്ദക്കാലത്തിലേറെയായി ഉന്നയിക്കുന്ന ആവശ്യമാണ്. ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുകയും ഏറ്റെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല. സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയില്‍പാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റിലും കേരളത്തെ അവഗണിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ മംഗലാപുരം റൂട്ടില്‍ മൂന്ന്, നാല് റെയില്‍വേ ലൈനുകള്‍ക്കുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യത്തിലും നടപടിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെള്ളാർമല സ്കൂളിനെ വയനാട്ടിലെ മാതൃക സ്കൂളാക്കും : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഹൈസ്കൂളിനെ ജില്ലയിലെ മാതൃകാ സ്കൂളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തിരമായി പുനർനിർമ്മിക്കും.ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന...

ഇറാൻ- യുഎസ് ചർച്ച പരാജയം ; ജെഡി വാൻസ് മടങ്ങി

ഇസ്ലാമാബാദ് : ഇസ്ലാമാബാദിൽ നടന്ന ഇറാൻ- യുഎസ് ചർച്ച പരാജയം.ചർച്ച ധാരണയാകാതെ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു.ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ചർച്ച...
- Advertisment -

Most Popular

- Advertisement -