പാലക്കാട് : നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. നെന്മാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അയൽവാസിയായ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധിച്ചത്. ഒക്ടോബര്‍ 16ന് കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കും .കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.
2019 ഓഗസ്റ്റ് 31ന് ആയിരുന്നു വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ചെന്താമര അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്.ഈ കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു .ഈ കേസിൽ അറസ്റ്റിലായ ചെന്താമര ഇപ്പോൾ റിമാൻഡിലാണ്.