Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ പുതിയ...

പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവി ചുമതലയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവിയായി ആർ ആനന്ദ് ഐ പി എസ് ചുമതലയേറ്റു. വി ജി വിനോദ് കുമാർ ക്രമസമാധാന ചുമതലയുള്ള എ ഐ ജിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് നിയമനം.   വി ഐ പി സുരക്ഷാചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർ ആയിരുന്ന ആർ ആനന്ദ് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയാണ്‌.

കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം 2016 ബാച്ച് കേരള കേഡർ ഐ പി എസ്  ഉദ്യോഗസ്ഥനാണ്. നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിരുന്നു. പോലീസ് സർവിസിൽ എത്തും മുമ്പ് മൾട്ടി നാഷണൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി നോക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വന്യജീവി സംരക്ഷണ നിയമമടങ്ങിയ ശവപ്പെട്ടിയുമായി കർഷക യൂണിയൻ എം മാർച്ച്

തിരുവനന്തപുരം : 1972ലെ വന്യജീവി നിയമം ഭേദ ഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എമ്മിന്റെ കർഷക സംഘടനയായ കർഷക യൂണിയൻ എം നേതൃത്വത്തിൽ കർഷകർ 1972ലെ വന്യജീവി നിയമം അടങ്ങിയ ശവപ്പെട്ടിയുമായി...

മാസപ്പടി : കോടതി നേരിട്ടു കേസെടുത്താൽ മതിയെന്ന് കുഴൽനാടൻ

തിരുവനന്തപുരം :മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എംഎൽഎ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് നേരത്തെ ആവശ്യപ്പെട്ട മാത്യു...
- Advertisment -

Most Popular

- Advertisement -