കോഴഞ്ചേരി : തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ കോഴഞ്ചേരി വഴി പുതിയ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് രാത്രികാല സർവീസ് തുടങ്ങുന്നു. വൈകിട്ട് 4.55 ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന ബസ് പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, വഴി രാത്രി 11.45 ന് അങ്കമാലിയിൽ എത്തിച്ചേരും.
പത്തനംതിട്ടയിൽ 8. 15നും കോഴഞ്ചേരിയിൽ 8.45 നും ബസ് എത്തും. സീറ്റ് റിസർവേഷൻ ചെയ്യാനും ഡിജിറ്റൽ ഇടപാട് വഴി ബസ് ചാർജ് നൽകാനും ഇതിൽ സൗകര്യമുണ്ട്.