Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsപുതുവത്സര വിപണി...

പുതുവത്സര വിപണി : കർശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം : പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസ് – പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 252 സ്പെഷ്യൽ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2861 പരിശോധനകളാണ് പൂർത്തിയാക്കി. മാനദണ്ഡങ്ങൾ പാലിക്കാത്ത 49 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 343 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി.

കേക്ക്, വൈൻ, മറ്റുള്ള ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ കേക്ക്, കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കൾ ആൽക്കഹോളിക് ബിവറേജ്, ഐസ്‌ക്രീം, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി.
മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും പരിശോധിച്ചു. പരിശോധനകൾ കർശനമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബീഹാറിൽ കേവല ഭൂരിപക്ഷം മറികടന്ന് എൻഡിഎ ലീഡ് ചെയ്യുന്നു

പാറ്റ്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു .ആദ്യ റൗണ്ട് പിന്നിടുമ്പോൾ എൻഡിഎ ലീഡ് കേവല ഭൂരിപക്ഷമായ 122 കടന്നു. 72 സീറ്റുകളിൽ ഇന്ത്യ സഖ്യവും പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 2...

അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുന്നു : മറുപടി പിന്നീട് പറയും : മുഖ്യമന്ത്രി

ന്യൂഡൽഹി : പി.വി.അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടി പിന്നീട് വിശദമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ സിപിഎം പോളിറ്റ് ബ്യൂറോയോ​ഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -