തിരുവല്ല: ഒസിവൈഎം നിരണം ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ ഭദ്രാസന കലാമേള സർഗോത്സവം – 2025 വളഞ്ഞവട്ടം പരുമല മാർ ഗ്രിഗോറിയോസ് കോളേജിൽ നടന്നു. പത്തൊമ്പത് ഇനങ്ങളിലായി വിവിധ ദേവാലയങ്ങളിൽ നിന്നുള്ള മുന്നൂറിലധികം യുവതി യുവാക്കൾ പങ്കെടുത്ത കലാമേളക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനം പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് ഉദ്ഘാടനം ചെയ്തു.
ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിബിൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മത്തായി ടി വർഗ്ഗീസ്, ജോജി പി തോമസ് ജനറൽ സെക്രട്ടറി റിനോജ് ജോർജ്ജ്, ജോ സെക്രട്ടറി ജോജി ജോർജ്ജ്, ട്രഷറർ രോഹിത് കൊച്ചുതെക്കേതിൽ, കൺവീനർ ജോയൽ വർഗ്ഗീസ്, ജോബിൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.






