Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurനിധിൻ ലോൺ...

നിധിൻ ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്തു ; അധ്യാപികയ്ക്കും ഭീഷണി സന്ദേശം ലഭിച്ചു

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിധിൻ രാജ് ഓൺലൈൻ ആപ്പിൽ നിന്ന് വായ്പയെടുത്തിരുന്നുവെന്ന് കണ്ടെത്തി.നിധിൻ രാജിന്റെ ഫോണിലെ കോൺടാക്ട് വിവരങ്ങൾ ലോൺ ഏജൻസി കൈക്കലാക്കിയിരുന്നു.ലോൺ മുടങ്ങിയതിനെ തുടർന്ന് നിതിന്റെ അധ്യാപികയെ ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.ഇതേ തുടർന്ന് അധ്യാപിക പ്രിൻസിപ്പിലിനും പൊലീസിലും പരാതിയും നൽകി.

നിതിൻരാജ് വായ്പയെടുത്തതായും തിരിച്ചടവു വൈകിയതോടെ ലോൺ ഏജന്റുമാർ നിരന്തരം ഭീഷണിപ്പെടുത്തിയതായും വ്യക്തമായിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു .ഇതിന്റെ ചാറ്റുകളടക്കം പൊലീസ് കണ്ടെത്തി.നിധിൻ ആത്മഹത്യ ചെയ്ത ദിവസം ഇതെക്കുറിച്ചു ചോദിക്കാൻ പ്രിൻസിപ്പൽ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

അതേസമയം ,നിതിന്റെ അമ്മ ആശുപത്രിയിൽ കിടന്നപ്പോഴാണ് ലോൺ എടുത്തതെന്നും തനിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് ലോൺ മുടങ്ങിയതെന്നും നിധിന്റെ പിതാവ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാളികേര വികസന പദ്ധതിക്ക് തുടക്കം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷത്തെ നാളികേര വികസന പദ്ധതിയുടെ ഭാഗമായി തെങ്ങ് കൃഷിയിൽ കീട-രോഗ നിയന്ത്രണത്തിനായുള്ള പരിപാലന ക്യാമ്പയിൻ നെടുമ്പ്രം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. തെങ്ങുകളുടെ ആരോഗ്യസംരക്ഷണവും നാളികേര...

മലയാളം ഇനി ഭരണഭാഷ: ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക...
- Advertisment -

Most Popular

- Advertisement -