തിരുവല്ല : നിരണം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. രണ്ട് സ്വതന്ത്രർ അടക്കം 7 പേരുടെ പിന്തുണയോടെ ആണ് യുഡിഎഫ് അവിശ്വാസം വിജയിച്ചത്. എൽഡിഎഫിലെ 4 അംഗങ്ങൾ വോട്ടിങ്ങിൽ നിന്നും വിട്ടുനിന്നു. 13 അംഗങ്ങളാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. എൽഡിഎഫ് അംഗമായിരുന്ന ലതാ പ്രസാദ് കഴിഞ്ഞമാസം മരണപ്പെട്ടിരുന്നു.
മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കെ പി പുന്നൂസിന് എതിരെ 3 മാസം മുൻപ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും, എൻഡിഎ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച എംജി രവി എൽഡിഎഫ് പിന്തുണയോടെ പ്രസിഡണ്ട് ആകുകയും ചെയ്തിരുന്നു.