Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പസംഗമത്തിൽ പങ്കെടുക്കരുതെന്ന്...

അയ്യപ്പസംഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ല ;വിശ്വാസികൾക്ക് മനസാക്ഷിയനുസരിച്ച് തീരുമാനിക്കാം : കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്നും വിശ്വാസികൾക്ക് മനസാക്ഷിയനുസരിച്ച് തീരുമാനിക്കാമെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. ആഗോള അയ്യപ്പ സംഗമം നടത്താൻ മതേതര സർക്കാറിന് എന്തവകാശമെന്നും അദ്ദേഹം ചോദിച്ചു.

വിശ്വാസസംഗമം നടത്താനുള്ള തീരുമാനത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച പന്തളം കൊട്ടാരത്തിലെത്തി ചർച്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. ശബരിമല യുവതി പ്രവേശനവിഷയത്തിൽ സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ചാൽ തന്നെ വലിയ പ്രശ്ന‌ം അവസാനിക്കും. അന്നുണ്ടായ കേസുകളിൽ ജോലി നഷ്‌ടപ്പെട്ടവരും പീഢനം അനുഭവിച്ചവരും ധാരാളമുണ്ട്. രണ്ടുപേർ രക്തസാക്ഷികളുമായി. പന്തളത്തുണ്ടായ സംഭവങ്ങൾ മറക്കാൻ കഴിയില്ലന്നദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാളയാർ സഹോദരിമാരുടെ മരണം : മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : വാളയാർ സഹോദരിമാരുടെ മരണത്തിൽ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന മാതാപിതാക്കളുടെ ഹർജിയിലാണ് നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. മാതാപിതാക്കൾ വിചാരണ കോടതിയിൽ...

അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം : 24 മരണം

ടെക്സസ് : അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 മരണം. സമ്മർ‌ ക്യാംപിൽ പങ്കെടുക്കാനെത്തിയ 25 പെൺകുട്ടികളെ കാണാതായി. കനത്ത മഴയില്‍ പ്രദേശത്തെ നദിയില്‍ ക്രമാതീതമായി വെള്ളം ഉയർന്നതാണ് കനത്ത നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്.മേഖലയില്‍...
- Advertisment -

Most Popular

- Advertisement -