എന്നാൽ ക്വാറി ഉടമ തന്റെ സ്വന്തം വസ്തുവിൽ നിന്ന് പാറ പൊട്ടിക്കാനുള്ള അനുമതി ഹൈക്കോടതിയിൽ നിന്നു സ്വന്തമാക്കി. ഇതിന്റെ പേരിൽ ക്വാറി പ്രവർത്തനം ആരംഭിക്കാനും നീക്കം നടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. വടക്കുപുറം കേന്ദ്രീകരിച്ച് ഒരുതരത്തിലും ക്വാറി പ്രവർത്തനം അനുവദിക്കാനാകില്ലെന്ന് സമരസമിതി യോഗം ചേർന്ന് തീരുമാനിച്ചു. ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു.
വി.കെ.പുരുഷോത്തമൻ, സോബി ജോൺ, ഹരിശ്ചന്ദ്രൻ നായർ, എം.എസ്.ജോൺ, ജോൺസൺ മാത്യു, ബാബുജി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.