Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeCareerനോർക്ക പി.ഡി.ഒ.പി...

നോർക്ക പി.ഡി.ഒ.പി ജനറിക് 13 ന്

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കായി നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന സൗജന്യ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത്. രജിസ്‌ട്രേഡ് നഴ്‌സുമാർക്കും മറ്റ് സ്‌കിൽഡ് പ്രൊഫഷണലുകൾക്കും (നഴ്‌സിംഗ് ഇതര വിഭാഗങ്ങൾ) പരിശീലനത്തിൽ പങ്കെടുക്കാം. താല്പര്യമുളളവർ നോർക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റു സന്ദർശിച്ച് (www.norkaroots.kerala.gov.in) രജിസ്റ്റർ ചെയ്യേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവസരം ലഭിക്കുക. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരം തൈക്കാടുളള ലെമൺ ട്രീ ഹോട്ടലിലാണ് പ്രോഗ്രാം.

വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91- 8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സർവ്വീസ്) ബന്ധപ്പെടാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണം –   ഓർത്തഡോക്സ് സഭ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പരോക്ഷമായി പറഞ്ഞ് ഓർത്തഡോക്സ് സഭ. വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസിനെതിരായ...

തൃശൂരിൽ തിയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം : കൊട്ടേഷൻ സംഘം പിടിയിൽ

തൃശ്ശൂർ : തൃശൂരിൽ രാഗം തിയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ കൊട്ടേഷൻ സംഘം പിടിയിൽ.ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.തൃശൂർ സ്വദേശി സിജോയുടെ നേതൃത്വത്തിലാണ് കൊട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന്...
- Advertisment -

Most Popular

- Advertisement -