ചങ്ങനാശ്ശേരി: 17 -മത് എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന് വൈകിട്ട് 4 ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷത വഹിക്കും. സിനിമ സംവിധായകൻ ബ്ലെസ്സി മുഖ്യ അനുസ്മരണം നടത്തും. പ്രൊഫ. പി കെ ബാലകൃഷ്ണകുറുപ്പ്, മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, സണ്ണി തോമസ്, എം ബി രാജഗോപാൽ എന്നിവർ പ്രസംഗിക്കും.
