Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഎന്‍ പി...

എന്‍ പി എസ് വാത്സല്യ പദ്ധതി : കേരളത്തിലും തുടക്കമായി

തിരുവനന്തപുരം : എന്‍ പി എസ് വാത്സല്യ പദ്ധതിക്ക് കേരളത്തിലും തുടക്കമായി. ചെറിയ പ്രീമിയത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വലിയ പദ്ധതിയാണ് എന്‍ പി എസ് വാത്സല്യ പദ്ധതിയെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനറും കാനറാ ബാങ്ക് ജനറല്‍ മാനേജറുമായ പ്രദീപ് കെ എസ് അഭിപ്രായപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കാനറാ ബാങ്ക് സര്‍ക്കിള്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിന്റെ തത്സമയ പ്രദർശനവും നടന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി കേരളത്തിലുള്‍പ്പടെ രാജ്യത്ത് 75 ഓളം സ്ഥലങ്ങളില്‍ ഒരേസമയം പരിപാടികള്‍ സംഘടിപ്പിച്ചു. കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോടും, ലക്ഷദ്വീപില്‍ കവരത്തിയിലും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നു.

എന്‍ പി എസ് പദ്ധതി പ്രകാരം ബാങ്കുകള്‍ വഴിയും പോസ്റ്റ് ഓഫീസ് വഴിയും ഓണ്‍ലൈനായും പദ്ധതിയില്‍ 1000 രൂപ നിക്ഷേപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം.പ്രതിവര്‍ഷം കുറഞ്ഞത് 1000 രൂപ മുതല്‍ നിക്ഷേപിക്കവുന്ന പദ്ധതിയിൽ നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല.പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പി എഫ് ആര്‍ ഡി എ) കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 31-07-2024 Monsoon Bumper BR-98

1st Prize Rs.10,00,00,000/- MD 769524 (MUVATTUPUZHA) Consolation Prize Rs.1,00,000/- MA 769524 MB 769524 MC 769524 ME 769524 2nd Prize Rs.10,00,000/- MA 425569 MB 292459 MC 322078 MD...

മലപ്പുറത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതിക്ക് 140 വർഷം കഠിന തടവ്

മലപ്പുറം : എട്ടു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവ് .മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ഒമ്പത് വകുപ്പുകളിലായാണ് 140 വർഷത്തെ കഠിന തടവ്...
- Advertisment -

Most Popular

- Advertisement -