Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസിലെ...

കെഎസ്ആർടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന്‌ പോലീസ്. സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്.

സംഭവത്തിന് ദിവസങ്ങൾക്കു ശേഷം പോലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചെങ്കിലും ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ താൻ ബസ് ഓടിച്ചിരുന്ന സമയത്ത് ബസ്സിലെ മൂന്ന് ക്യാമറകളും പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്ന് ഡ്രൈവർ യദു പ്രതികരിച്ചു. അതേസമയം മെമ്മറി കാർഡ് കാണായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജെൻഡർ സെൻസിറ്റൈസേഷൻ ബോധവൽക്കരണ ക്ലാസ്സ്‌

തിരുവല്ല : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയുടെയും ജില്ലാ വനിതാ ശിശുവികസന വകുപ്പിൻ്റെ ഡിസ്ട്രിക്ട് ഹബ് ഫോർ ദി എംപവർമെൻ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജി എച്ച് എസ്...

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്നുപോയി : തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്

തൃശൂർ : ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ്...
- Advertisment -

Most Popular

- Advertisement -