Sunday, April 20, 2025
No menu items!

subscribe-youtube-channel

HomeNewsഒളിമ്പ്യൻ പി.ആർ...

ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് 26 ന് തിരുവനന്തപുരത്ത് സ്വീകരണം നൽകും

തിരുവനന്തപുരം : പാരിസ് ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പെടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഏക മലയാളി കായിക താരമായ ഒളിമ്പ്യൻ പത്മശ്രീ പി.ആർ ശ്രീജേഷിന്  സംസ്ഥാന സർക്കാർ ആഗസ്റ്റ് 26 ന് വിപുലമായ സ്വീകരണം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 26ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് സ്വീകരണം.

രണ്ട് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. മന്ത്രിമാർ, കായിക താരങ്ങൾ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്പോർട്സ് സ്‌കൂളിൽ പഠിച്ച് മികച്ച കായിക നേട്ടങ്ങൾ സ്വന്തമാക്കുകയും പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറാവുകയും ചെയ്ത ശ്രീജേഷിന്റെ നേട്ടങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ശ്രീജേഷിനുള്ള സ്വീകരണച്ചടങ്ങിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കുള്ള നിയമന ഉത്തരവ് നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആർ ടി സി യുടെ 2200  ബസിൻ്റെ കാലാവധി അടുത്ത മാസം തീരും

തിരുവനന്തപുരം : കെ എസ് ആർ ടി സി യുടെ 1200 ഓർഡിനറി ബസിൻ്റെ കാലാവധി അടുത്ത മാസം അവസാനിക്കും. ഇതിനു പുറമേ മറ്റൊരു 1000 ബസുകളുടെ പതിനഞ്ച് വർഷം കാലാവധി കൂടി...

കൃഷി മേഖലയെ ജീവവായു പോലെ സംരക്ഷിക്കണം : ഡോ. യുയാക്കിം മാർകുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത

തിരുവല്ല : കൃഷി മേഖലയെ ജീവവായുപോലെ സംരക്ഷിക്കാൻ എവരും തയ്യാറാകണമെന്നും പരമ്പരാഗത കൃഷികളിൽ നിന്നും കർഷകർ പിൻവലിയുന്നത് മനസ്സിലാക്കി അവർക്കു ആവശ്യമായ സാമ്പത്തിക സുരക്ഷയൊരുക്കുന്നതിൽ സർക്കാർ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും  ഡോ. യുയാക്കീം ...
- Advertisment -

Most Popular

- Advertisement -