തിരുവല്ല : സമന്വയ മതസൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ അനിക്കാട് അൻപ് വ്യദ്ധസദനത്തിലെ അന്തേവാസികൾ ക്കൊപ്പം ഓണാഘോഷവും, സ്നേഹ സംഗമവും നടത്തി. സ്നേഹസംഗമം മാത്യൂ റ്റി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർദ്ധക്യത്തിലെ ഒറ്റപ്പെടലിൻ്റെ വേദനയകറ്റാൻ അൻപ് പോലെയുള്ള അഗതിമന്ദിരങ്ങളുടെ പ്രവർത്തനങ്ങൾഈ കാലഘട്ടത്തിൻ്റെ അനിവാര്യതയും, സമൂഹത്തിൻ്റെ ഉത്തരവാദിത്വവുമാണെന്ന് എം.എൽ.എ പറഞ്ഞു.ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ആ മുഖപ്രസംഗം നടത്തി. അക്കീരമൺ കാളിദാസൻ ഭട്ടതിരി ഓണസന്ദേശം നൽകി.പത്മശ്രീ .ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ, റവ.ഫാ.സിജോ പന്തപള്ളിൽ, അഡ്വ.വർഗീസ് മാമ്മൻ, എം.സലീം, പി.എം.അനീർ, ഷാജി തിരുവല്ല, മാത്യൂസ് ജേക്കബ്, റോജർ ജോൺ, ജോസഫ് കുര്യാക്കോസ്, ഷെൽട്ടൺ വി. റാഫേൽ ,ശ്യാം കുമാർ, ഡോ.സജി കുര്യൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.