തിരുവല്ല : തിരുവല്ല സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 1307 – കൺസ്യൂമർ ഫെഡുമായി യോജിച്ച് നടത്തുന്ന ഓണം സഹകരണ വിപണി ആരംഭിച്ചു. കാവുംഭാഗം ഹെഡ് ഓഫീസിലുള്ള കൺസ്യൂമർ സ്റ്റോറിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. ഹരികൃഷ്ണൻ എസ്. എൻ ഉത്ഘാടനം നിർവഹിച്ചു.
സബ്സിഡി നിരക്കിലുള്ള 13 ഇനം സാധനങ്ങളും നോൺ സബ്സിഡി വിഭാഗത്തിൽ 10 മുതൽ 40% വരെ വിലകുറവിലും സാധനങ്ങൾ ലഭ്യമാണ്. ബോർഡ് അംഗങ്ങളായ ഗോപിദാസ് പി.കെ, രാജേഷ് പി. ആർ, സുകുമാരൻ പി. എൻ, ഉണ്ണികൃഷ്ണൻ ജി, സുരേഷ് പി. ആർ , ദീപാ വർമ്മ ബാങ്ക് സെക്രട്ടറി ശ്യാം കുമാർ പി തുടങ്ങിയവർ പങ്കെടുത്തു.