തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല നടന്നു. ബിലീവേഴ്സ് ആശുപത്രി അസോ ഡയറക്ടർ ഡോ ജോൺ വല്യത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ റെക്കോർഡ് വിഭാഗം മേധാവിയും നവജാതശിശുവിഭാഗം കൺസൾട്ടൻ്റുമായ ഡോ സുമിത അരുൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ അസോ ഡയറക്ടർ സണ്ണി കുരുവിള, മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, റവ ഫാ തോമസ് വർഗീസ്, മെഡിക്കൽ റെക്കോർഡ്സ് വിഭാഗം അസി മാനേജർ ജിജി ജോർജ് എന്നിവർ പ്രസംഗിച്ചു.
ഡിജിറ്റൽ നവീകരണത്തിലൂടെ മെഡിക്കൽ റെക്കോർഡ്സ് വിഭാഗം ആധുനികവത്കരിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ശില്പശാലയിൽ വിവിധ ആശുപത്രികളിൽ നിന്നെത്തിയ ഡോക്ടർമാരും നിയമജ്ഞരും എം ആർ ഡി വിദഗ്ധരും ഐ ടി ഉദ്യോഗസ്ഥരും ക്ലാസ്സുകൾ നയിച്ചു. ആരോഗ്യപ്രവർത്തകരും നിയമവിദഗ്ധരും മെഡിക്കൽ, നഴ്സിംഗ്, അലൈഡ് വിദ്യാർത്ഥികളും അടക്കം 150 – ഓളം പേർ ശില്പശാലയിൽ പങ്കെടുത്തു.






