Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsറാന്നി ചെല്ലക്കാട്ട്...

റാന്നി ചെല്ലക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം: ഒരാൾ മരിച്ചു

പത്തനംതിട്ട : റാന്നി ചെല്ലക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ്(67) മരിച്ചത്. ഇന്ന് രാവിലെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം നടന്നത്.

അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ച് എടുത്താണ് ഫിലിപ്പിനെ പുറത്തെടുത്തത്.വിദേശത്തുനിന്ന് നാട്ടിലെത്തിയ മകനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കൂട്ടി തിരിച്ചു വരും വഴിയാണ് അപകടത്തിൽ പെട്ടത് .സംഭവസ്ഥലത്തു വെച്ചു തന്നെ ഫിലിപ്പ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാലഗോകുലം സംസ്ഥാന വാർഷികസമ്മേളനം ലോഗോ പ്രകാശനം

തിരുവല്ല : ജൂലൈ 12, 13, 14 തീയതികളിൽ കുമ്പനാട് ശബരീപുരിയിൽ നടക്കുന്ന ബാലഗോകുലം സംസ്ഥാന വാർഷികസമ്മേളനത്തിൻ്റെ ലോഗോപ്രകാശനം ഡോ. ബി.ജി ഗോകുലൻ നിർവഹിച്ചു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ വി.എൻ പ്രദീപ്, ജില്ലാ സെക്രട്ടറി...

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധ പ്രകടനവും യോഗവും

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബഥേൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം സിപിഐ...
- Advertisment -

Most Popular

- Advertisement -