Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsബോണക്കാട് കരടികളുടെ...

ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിതുരയിൽ ബോണക്കാട് ബി.എ. ഡിവിഷനിൽ കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.കാറ്റാടിമുക്ക് ലൈൻ നിവാസിയായ ലാലയ്‌ക്ക് (59) ആണ് പരിക്കേറ്റത്.രണ്ടു കരടികൾ ആണ് ആക്രമിച്ചത്.

ഇന്ന് പുലർച്ച നാല് മണിയ്ക്ക് വീട്ടുമുറ്റത്തിറങ്ങിയ ലാലയെ കരടികൾ അടിച്ചു വീഴ്‌ത്തുകയായിരുന്നു.തുടയുടെ ഭാഗത്തും കൈകളിലും ആഴത്തിൽ ഉള്ള മുറിവുകളുണ്ട്.ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കരടികൾ കാട്ടിലേക്ക് ഓടി മറഞ്ഞു.പരിക്കേറ്റ ലാലയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബോണക്കാട് മേഖലയിൽ മുൻപും കരടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്തണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.മെഡിക്കൽ കോളേജുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ...

കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണം : ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ

കൊച്ചി : ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ.എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് വാഹനം സ്വന്തമാക്കിയതെന്നും എന്നാൽ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ്...
- Advertisment -

Most Popular

- Advertisement -