കോട്ടയം : കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺ വാലി സ്വദേശി സാജി സെബാസ്റ്റ്യൻ ( 58) ആണ് മരിച്ചത്. പാലാ കിടങ്ങൂരിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്.
സെബാസ്റ്റ്യനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ കാർ ഡ്രൈവർക്കും സെബാസ്റ്റ്യൻ്റെ ഭാര്യയ്ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.ഡ്രൈവർ ഉറങ്ങിപോയതാണെന്നാണ് പ്രാഥമിക നിഗമനം.