Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഓൺലൈൻ തട്ടിപ്പ്: ...

ഓൺലൈൻ തട്ടിപ്പ്:  ഒരു കോടി തട്ടിയ പ്രതിയെ വിശാഖപട്ടണത്തു നിന്നും അറസ്റ്റ് ചെയ്തു

കോട്ടയം : ഓൺലൈൻ തട്ടിപ്പിലൂടെ വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതിയെ വിശാഖപട്ടണത്തു നിന്നും പോലീസ്  അറസ്റ്റ് ചെയ്തു. വിശാഖപട്ടണം, ഗാന്ധിനഗർ സ്വദേശിയായ നാഗേശ്വര റാവു മകൻ രമേഷ് വെല്ലംകുള (33 ) ആണ് കോട്ടയം സൈബർ പോലീസിന്റെ പിടിയിലായത്.

ഓൺലൈൻ ഷെയർ ട്രേഡിങ് ബിസ്സിനസ്സിലൂടെ ലാഭമുണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച ശേഷം ചെറിയ തുക നിക്ഷേപിച്ച് ട്രേഡിങ്ങിലൂടെ എന്ന് പറഞ്ഞു ചെറിയ ലാഭം കൊടുത്ത് വിശ്വാസം ആർജിച്ച ശേഷം, വലിയ തുകയുടെ ട്രേഡിംഗിലൂടെ വലിയ ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലപ്രാവശ്യമായി ഒരു കോടി അറുപതിനല് ലക്ഷത്തി ഒരുനൂറ്റി നാല്പത്തി ഒന്ന് രൂപ (1,64,00,141/-) പല അക്കൗണ്ടുകളിൽ നിന്നായി കൈക്കൽ ആക്കുകയായിരുന്നു.

28-04-2025 മുതൽ 20-05-2025 വരെയുള്ള കാലയളവിൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. NUVAMA WEALTH എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റ് നിർമ്മിച്ചും, ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകൾ ഉപയോഗിച്ചും തട്ടിപ്പുകാർ സംശയം തോന്നാത്ത രീതിയിൽ വിശ്വാസ്യത ഉറപ്പുവരുത്തുകയായിരുന്നു.

ഓൺലൈനിൽ ഷെയർ ട്രേഡിംഗിനെ കുറിച്ച് സെർച്ച് ചെയ്ത യുവാവിന് വാട്സാപ്പിൽ കങ്കണ ശർമ എന്ന പേരിൽ ഷെയർ ട്രേഡിംഗിൽ താല്പര്യമുണ്ടോ ഞങ്ങൾ സഹായിക്കാം എന്ന മെസ്സേജ് ലഭിച്ചു. ഈ സമയം NUVAMA WEALTH നെ കുറിച്ചും സ്റ്റാഫിനെ പറ്റിയും അന്വേഷിച്ചതിൽ ഇങ്ങനെ ഒരു സ്ഥാപനം നിലവിൽ ഉണ്ടെന്നും കങ്കണ ശർമ എന്ന ഒരു സ്റ്റാഫ് ഈ സ്ഥാപനത്തിൽ ഉണ്ടെന്നും യുവാവിന് ബോധ്യപ്പെട്ടു.

തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി അയച്ചു കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് യുവാവ് പ്രവേശിച്ചത് തട്ടിപ്പുകാർ തയ്യാറാക്കിയ വ്യാജ കമ്പനിയുടെ സൈറ്റിലാണ്. തട്ടിപ്പുകാർ ആവശ്യപ്പെട്ട തുക അയച്ചുകൊടുത്തു ട്രെഡിങ് നടത്തിയ യുവാവ് നിക്ഷേപിച്ച തുകയ്ക്ക് വലിയ തുക ലാഭമായി തന്റെ അക്കൗണ്ടിൽ വന്നതായി ബോധ്യപ്പെട്ടു.

ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെടുകയായിരുന്നു എന്നും തനിക്ക് പണം നഷ്ടപ്പെടുകയായിരുന്നുവെന്നും യുവാവിന് ബോധ്യമായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ  പ്രതിയെ വിശാഖപട്ടണത്തു നിന്നും പിടികൂടി,  കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തലവടി സിഎംഎസ് ഹൈസ്ക്കൂളിൽ ‘വണ്ടർ ബീറ്റ്സ് ‘ ഉത്ഘാടനം 26ന് ; ലോഗോ പ്രകാശനം 12ന്

എടത്വ : തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി സജ്ജമാക്കുന്ന പ്രീ പ്രൈമറി ഡേ കെയർ പ്രോജക്ടായ 'വണ്ടർ ബീറ്റ്സ് ' ഉത്ഘാടന ചടങ്ങ് 26ന് 9...

യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാലായിൽ പടിഞ്ഞാറതിൽ രഞ്ജിത രാജനെ (31) ആണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജിതയുടെ ആൺ സുഹൃത്ത് പത്തനാപുരം...
- Advertisment -

Most Popular

- Advertisement -