ശ്രീനഗർ : ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു .ഓപ്പറേഷൻ മഹാദേവ് എന്ന പേരിലാണ് സൈനിക ഓപ്പറേഷൻ നടക്കുന്നത്. രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം പ്രദേശത്ത് പരിശോധന നടത്തിയത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാം ഭീകരാക്രണവുമായി നേരിട്ട് ബന്ധമുള്ളവരാണെന്നും സൂചനയുണ്ട്. കൂടുതല്‍ ഭീകരര്‍ക്കായി പരിശോധന തുടരുകയാണെന്ന് സൈന്യം അറിയിച്ചു.