ന്യൂഡൽഹി : ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ കുടുങ്ങിയ 110 ഇന്ത്യൻ വിദ്യാർഥികളുടെ ആദ്യ സംഘം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി.90 വിദ്യാർഥികൾ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ് . ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകൾ ഉൾപ്പെടെ വിദ്യാർഥികൾക്കു വേണ്ടിയുള്ള സൗകര്യങ്ങൾ കേന്ദ്ര സർക്കാർ ചെയ്‌തു കൊടുക്കും .വിമാനത്താവളത്തിൽ എത്തിയിരുന്ന വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ ഇന്ത്യൻ സർക്കാരിന് നന്ദി അറിയിച്ചു.