ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂറിൽ ആറ് പാക് സൈനിക വിമാനങ്ങൾ വെടിവച്ചിട്ടതായി സ്ഥിരീകരിച്ച് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്. അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവുമാണ് തകർത്തത് . ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ച റഷ്യൻ നിർമിത എസ്-400 വ്യോമപ്രതിരോധ സംവിധാനത്തെയും ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ എ പി സിംഗ് പ്രശംസിച്ചു . ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തെന്നും നൂറിലധികം ഭീകരരെ വധിച്ചുവെന്നും അദ്ദേഹം പറഞ്ഞു .മെയ് ഏഴിന് നടന്ന ഓപ്പറേഷനിൽ തകർന്ന ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.






