Saturday, March 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiഓപ്പറേഷൻ സിന്ദൂർ...

ഓപ്പറേഷൻ സിന്ദൂർ : കിരാന ഹിൽസ് ഇന്ത്യ ആക്രമിച്ചെന്ന് വ്യോമയാന വിദഗ്ധൻ ടോം കൂപ്പർ

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കിരാന ഹിൽസ് ആണവ സംഭരണശാലയിലും മിസൈലാക്രമണം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. വ്യോമയാന വിദഗ്ധൻ ടോം കൂപ്പർ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പാക്കിസ്ഥാൻ ആണവ പദ്ധതിയുടെ കേന്ദ്രമായ കിരാന ഹിൽസിലെ ഭൂഗർഭ അറകളിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളിൽ ഇന്ത്യൻ മിസൈൽ പതിച്ചെന്നും തുടർന്നാണ് വെടിനിർത്തലിനായി പാകിസ്താൻ ഇന്ത്യയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2025 മേയ് 10നായിരുന്നു ആക്രമണം. കുന്നിൻ ചെരിവിലേക്ക് മിസൈലുകൾ പതിക്കുന്ന വീഡിയോയും പാകിസ്താൻ വ്യോമസേനയുടെ റഡാർ സ്റ്റേഷനിൽ നിന്ന് പുക ഉയരുന്നതും ഇതിന് തെളിവായി അദ്ദേഹം  ചൂണ്ടിക്കാട്ടി.ഇന്ത്യയുടെ ഈ നീക്കം പാകിസ്താന് നൽകിയ ശക്തമായ ഒരു സന്ദേശമായിരുന്നു.പിന്നാലെ വെടിനിർത്തലിനുള്ള നയതന്ത്ര നീക്കങ്ങൾ പാക്കിസ്ഥാൻ ആരംഭിച്ചു, ടോം കൂപ്പർ നിരീക്ഷിച്ചു.

എന്നാൽ ,കിരാന ഹിൽസിൽ ആക്രമണം നടത്തിയതായി ഇന്ത്യൻ‍ വ്യോമസേന ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം.ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സമരവുമായി മുൻപോട്ടു പോകുവാൻ തീരുമാനിക്കുകയായിരുന്നു .നാളെ സൂചന പണിമുടക്ക് നടത്തുമെന്നും ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ...

പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം

പത്തനംതിട്ട : ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. സീതത്തോട്ടിൽ മരം വീണ് വീട് തകർന്നു. രണ്ട് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. സീതത്തോട് സ്വദേശി ശ്യാമളയുടെ വീടിന് മുകളിലേക്ക്...
- Advertisment -

Most Popular

- Advertisement -