Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsമുന്നറിയിപ്പ് സൈറണുകളുടെ...

മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്

പത്തനംതിട്ട: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് (21) നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴ് സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ഇന്ന് വൈകിട്ട് അഞ്ച് മുതൽ പല സമയങ്ങളിലായി മുഴങ്ങും.

ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. തിരുവല്ല താലൂക്ക് ഓഫീസ് ടവർ, കെഎസ്ജി എച്ച്എസ്എസ് കടപ്പാറ, ഗവൺമെൻ്റ് എച്ച്എസ് മേലുകര കീക്കൊഴൂർ റാന്നി, ഗവൺമെൻ്റ് ഹൈസ്കൂൾ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെൻ്റർ കൊടുമുടി, പത്തനംതിട്ട കളക്ടറേറ്റ്, പ്രീ മെട്രിക് ഹോസ്റ്റൽ അച്ചൻകോവിൽ എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസ്  അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം

തിരുവനന്തപുരം : ടിടിഇയ്ക്കുനേരെ ട്രെയിനിൽ വീണ്ടും ആക്രമണം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എസ്പ്രെസ്സിൽ ഇന്ന് രാവിലെയാണ് സംഭവം. ടിടിഇ ആയ ജെയ്സൻ തോമസിനെ ഒരു ഭക്ഷക്കാരൻ മാന്തുകയായിരുന്നു. തിരുവനന്തപുരം സ്റ്റേഷനിൽ നിന്നു...

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

തിരുവനന്തപുരം : വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (2 ഒഴിവുകൾ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ,...
- Advertisment -

Most Popular

- Advertisement -