Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമുന്നറിയിപ്പ് സൈറണുകളുടെ...

മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്

പത്തനംതിട്ട : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴു സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ഇന്ന് (11) രാവിലെ മുതല്‍ പല സമയങ്ങളിലായി മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.

പത്തനംതിട്ട കളക്ടറേറ്റ്, തിരുവല്ല താലൂക്ക് ഓഫീസ്, കെ എസ് ജി എച്ച്എസ്എസ് കടപ്പറ, ഗവണ്‍മെന്റ് എച്ച്എസ് മേലുകര കീക്കൊഴൂര്‍ റാന്നി, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ കൊടുമുടി, പ്രീ മെട്രിക് ഹോസ്റ്റല്‍ അച്ചന്‍കോവില്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഠനോപകരണ വിതരണം

തിരുവല്ല : പൊടിയാടി ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി .കേരള നോളജ് എക്കോണമി മിഷന്റെ പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ പ്രധാന...

കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമല തീർത്ഥാടന അവലോകന യോഗം

മല്ലപ്പള്ളി : ചങ്ങനാശ്ശേരി അതിരൂപതയുടെ കുരിശുമല തീർത്ഥാടന കേന്ദ്രമായ ചുങ്കപ്പാറ - നിർമ്മലപുരം കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമലയിലേയ്ക്കുള്ള തീർത്ഥാടനം സുഗമമാക്കുന്നതിനുള്ള അതിരൂപത തലത്തിലുള്ള രണ്ടാമത്തെ ആലോചനാ സമിതിയോഗം അതിരൂപത വികാരി ജനറൽ...
- Advertisment -

Most Popular

- Advertisement -