Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsറേഷന്‍ കാര്‍ഡിലെ...

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം

പത്തനംതിട്ട : റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കുന്ന തെളിമ പദ്ധതി  ഡിസംബര്‍ 15 വരെ നടത്തും. അനധികൃതമായി  മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനും റേഷന്‍ കടകളിലെ ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം, ലൈസന്‍സി /സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള ആക്ഷേപങ്ങള്‍, റേഷന്‍ കടയുടെ നടത്തിപ്പിനെ സംബന്ധിച്ച അഭിപ്രായങ്ങള്‍ എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്താം.

ഇകെവൈസി നിരസിക്കപ്പെട്ടവരുടെ പേരുകള്‍ തിരുത്തുന്നതിനുളള അപേക്ഷകളും സ്വീകരിക്കും. റേഷന്‍ കാര്‍ഡ് വരുമാനം, വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നതിനുളള അപേക്ഷകള്‍ സ്വീകരിക്കില്ല. റേഷന്‍കടകളില്‍ സ്ഥാപിച്ചിട്ടുളള ഡ്രോപ്പ് ബോക്സുകളില്‍ അപേക്ഷകളും പരാതികളും നിക്ഷേപിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ ബസ്സിൽ കത്തിക്കുത്ത്: പ്ലസ് വൺ വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെട്ടയത്ത് സ്കൂൾ ബസിൽ വിദ്യാർത്ഥിയെ മറ്റൊരു വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കുത്തിയത്. പരിക്കേറ്റ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട യുവാവിനെതിരെ കേസെടുത്തു

അടൂർ : മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ യുവാവിന് എതിരെ വനംവകുപ്പ് കേസ് എടുത്തു.പറക്കോട് സ്വദേശി ദീപുവിനെതിരെയാണ് കേസെടുത്തത്. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവം ഏൽപ്പിച്ചതിനും പൊതുജനമധ്യത്തിൽ പ്രദർശിപ്പിച്ചതിനുമാണ്...
- Advertisment -

Most Popular

- Advertisement -