ലൊസാഞ്ചലസ് : 97-ാമത് ഓസ്കറിൽ ഷോൺ ബേക്കർ സംവിധാനം ചെയ്ത അനോറയ്ക്ക് 5 അവാർഡുകൾ . മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി എന്നീ പുരസ്കാരങ്ങൾ അനോറ സ്വന്തമാക്കി. തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസനാണ് മികച്ച നടി. ബ്രൂട്ടലിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് ഏഡ്രിയന്‍ ബ്രോഡി മികച്ച നടനായി. സംഗീതത്തിനുള്ള പുരസ്കാരവും മികച്ച ഛായഗ്രാഹകനുള്ള പുരസ്കാരവും ബ്രൂട്ടലിസ്റ്റിനാണ്.