Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപുതുതായി നിർമിച്ചത്...

പുതുതായി നിർമിച്ചത് 8 ലക്ഷം കിലോമീറ്ററിലേറെ റോഡ്: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവല്ല: രാജ്യത്ത് 8ലക്ഷം കിലോമീറ്ററിലേറെ റോഡ് പുതുതായി നിർമിച്ചിട്ടുണ്ടെന്നും ഇതിൽ 5000 കിലോമീറ്റർ റോഡും പ്രധാനമന്ത്രിയുടെ റോഡു വികസന പദ്ധതിയിലാണെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കവിയൂർ, കുന്നന്താനം, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പി ച്ച് 4.21 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ശാസ്താങ്കൽ -മുണ്ടിയപ്പള്ളി – ഉത്ഥാനത്തുപടി റോഡിന്റെ നിർമാണോദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ റോഡുകളുടെ വിക സനത്തിലൂടെ രാജ്യത്ത് വലിയ മാറ്റമാണ് കേന്ദ്രസർക്കാർ നടപ്പാ ക്കിയത്.സംസ്ഥാനത്ത് ഏറ്റവുമധികം ഗ്രാമീണ റോഡുകൾ പ്രധാനമ ന്ത്രിയുടെ പദ്ധതിയിലുൾപ്പെടു ത്തി ചെയ്ത‌ത് പത്തനംതിട്ട പാർ ലമെന്റ് മണ്ഡലത്തിലാണെന്ന് അധ്യക്ഷത വഹിച്ച ആന്റോ ആന്റണി എംപി പറഞ്ഞു.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ് ബാബു കൂടത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ഡി.ദിനേശ് കുമാർ, ജില്ലാ പഞ്ചായത്തംഗം സി കെ ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് സ്‌ഥിരം സമിതി അധ്യക്ഷൻ സി.എൻ.മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ശ്രീര ഞ്ജിനി എ.ഗോപി, മധുസൂദനൻ നായർ, എബി മേക്കരിങ്ങാട്ട്, പി എയു അസിസ്‌റ്റന്റ് എക്സിക്യൂട്ടീ വ് എൻജിനീയർ എം.ഒ.മനോജ്, സെന്റ് സ്‌റ്റീഫൻസ് ചർച്ച് വികാരി റവ.ജോൺസൺ അലക്‌സാണ്ടർ, ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോൺ, മുണ്ടിയപ്പള്ളി വൈഎം സിഎ പ്രസിഡന്റ് കുര്യൻ ജോർജ്, ബിജെപി ജില്ലാ പ്രസിഡന്റ് വി. എ.സൂരജ്, വിക്‌ടർ ടി.തോമസ്, റ്റി റ്റു തോമസ്, മണിരാജ് പുന്നിലം എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൽ ഡി എഫ് ഭരണത്തിൽ കേരളത്തിലെ ആരോഗ്യ രംഗം താറുമാറായി -ബിജെപി

പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേട് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആസ്പത്രികളുടെ അവസ്ഥ ദുരിത പൂർണ്ണമാക്കി. ഇതിന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ...

ഹൈബ്രിഡ് കഞ്ചാവ് കേസ് : ചോദ്യം ചെയ്യലിന് ഹാജരായി ഷൈനും ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും

ആലപ്പുഴ : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് 10 ന് ആലപ്പുഴ എക്സൈസ് കമ്മിഷണർ...
- Advertisment -

Most Popular

- Advertisement -