Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപടഹാരം പാലം...

പടഹാരം പാലം ജനുവരി പകുതിയോടെ പൂർത്തിയാകും:  മന്ത്രി പി പ്രസാദ്

ആലപ്പുഴ: ജില്ലയിലെ  പ്രധാന പദ്ധതികളിൽ ഉൾപ്പെട്ട പടഹാരം പാലം ജനുവരി പകുതുയോടെയും  പെരുമ്പളം പാലം ഈ മാസം അവസാനവും നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കുമെന്ന് കൃഷി വകുപ്പ്  മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മന്ത്രിതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിഷറീസ് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. നവകേരള സദസ്സിന്റെ ഭാഗമായി സർക്കാർ ജില്ലയിലെ എല്ലാ മണ്ഡലത്തിലും അനുവദിച്ച പ്രത്യോക പദ്ധതികൾക്ക് പണം ലഭ്യമായിട്ടുണ്ട്. ഇത് എത്രയും വേഗം തുടങ്ങും. ഈ പ്രവർത്തങ്ങളെക്കുറിച്ച് അതത് മണ്ഡലങ്ങളിലെ എംഎൽഎമാരുമായി ചർച്ച ചെയ്യണം. പ്രവർത്തനങ്ങളിൽ പിന്നിൽ നിൽക്കുന്ന വകുപ്പുകൾ ഉടൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കർശന നിർദേശം നൽകി.

ജില്ലയിൽ നിലവിൽ പൂർത്തീകരണ ഘട്ടത്തിലുള്ള പദ്ധതികൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ പൂർത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഫെബ്രുവരി 21ന് ശേഷം പ്രവർത്തനങ്ങൾ നീണ്ടുപോകരുത്. സർക്കാർ ഇടപെടൽ അടിയന്തരമായി ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട്‌ നൽകണം. പെരുമ്പളം പാലത്തിന്റെ പ്രവേശന റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് വിജയ്

ചെന്നൈ : കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്.മഹാബലിപുരത്തെ ഹോട്ടലിലാണ് മരിച്ച 41 പേരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയത്.ഇരുന്നൂറിലേറെപ്പേർ ചടങ്ങിനെത്തിയിരുന്നു. എല്ലാ കുടുംബങ്ങൾക്കും സമ്പത്തികസഹായവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും...

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: കിടങ്ങറ - കുന്നംകരി - കുമരങ്കരി - വലടി - മുളക്കാംതുരുത്തി റോഡിൽ ഗതാഗതം നിരോധിച്ചു. റോഡിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള കുഴികൾ എടുക്കുന്നതിനാൽ നവംബർ 19 മുതൽ ഡിസംബർ 18...
- Advertisment -

Most Popular

- Advertisement -