ശ്രീനഗർ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു .ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ വ്യാഴാഴ്ച രാത്രി സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.. ഇവരുടെ വീടുകളിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി സുരക്ഷാ സേന അറിയിച്ചു.
ദക്ഷിണ കശ്മീരിലെ പുല്‍വാമയിലെ ത്രാലിലും അനന്ത്നാഗിലെ ബിജ്‌ബെഹരയിലുമുള്ള രണ്ട് വീടുകളാണ് തകര്‍ത്തത് .പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു. ഭീകരരെക്കുറിച്ചു വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പ്രഖ്യാപിച്ച് കശ്മീർ പൊലീസ് പോസ്റ്റർ പുറത്തിറക്കിയിരുന്നു.