Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalഅതിർത്തിയിൽ വീണ്ടും പാക്ക്...

അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ജമ്മു, സാംബ, പത്താന്‍കോട്ട് എന്നിവടങ്ങളില്‍ പാക് ഡ്രോണുകൾ എത്തിയതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കിയതായി എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ആക്രമണം ഇന്ത്യൻ സേന വിഫലമാക്കിയതായും റിപ്പോർട്ട്.

സാംബയില്‍ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. ജമ്മു ലക്ഷ്യമാക്കിയെത്തിയ പാകിസ്താന്‍ ഡ്രോണുകള്‍ ഇന്ത്യയുടെ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതിന്റെ ശബ്ദം കേട്ടതായി വാർത്ത ഏജൻസി എ എൻ ഐ റിപ്പോർട്ട്.

പൂഞ്ചിലും ഉറിയിലും പാക് ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് ഉചിതമായ രീതിയിലുള്ള തിരിച്ചാക്രമണവും സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ജമ്മു വിമാനത്താവളത്തിന് സമീപം സൈറനുകൾ മുഴങ്ങി. അഖ്നൂറിൽ സൈറനുകൾ മുഴങ്ങുകയും ലൈറ്റുകൾ അണയ്ക്കുകയും ചെയ്തിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു

തിരുവല്ല: കുറ്റൂർ പ്രയാറ്റ് - റെയിൽവേ ഗേറ്റ് റോഡിൽ വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു. പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും അനാസ്ഥയും കെടുകാര്യസ്തയുമാണ് ഇതിന് കാരണം. റോഡ്...

സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി

തിരുവല്ല : കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി. ശനിയാഴ്ച്ച  പൊടിയാടിയിലെ പെട്രോൾ പമ്പിൽ വച്ച് തലവടി സ്വദേശിനിയായ രഞ്ജനി ജി നായരുടെ സ്വർണ്ണവും പണവും എ ടി എം...
- Advertisment -

Most Popular

- Advertisement -