Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയിലെ 15...

ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു : തിരിച്ചടിച്ചു

ന്യൂഡൽഹി : ഇന്നു പുലർച്ചെ ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്നും ഈ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു .ഡ്രോണും മിസൈലും ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു ശ്രമം.

പാകിസ്ഥാന്‍റെ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് അവര്‍ നടത്തിയ ആക്രമണത്തിന്‍റെ തെളിവാണ്.ആക്രമണത്തിന് അതേ ശക്തിയില്‍ പാകിസ്താനില്‍ തിരിച്ചടി നടത്തി. പാകിസ്താനിലെ ലാഹോറില്‍ സ്ഥാപിച്ചിരുന്ന വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നു.സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള ഉദ്ദേശ്യം ഇന്ത്യന്‍ സേനക്കില്ലെന്നും പ്രകോപനമുണ്ടാക്കിയാല്‍ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

പന്തളം : കാരയ്ക്കാട് സാംസ്കാരിക വേദി (കസവ് ) കേരളത്തിൻ്റെ പ്രിയ കവിയും ഗാന രചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ അൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രസിഡൻ്റ് കൃഷ്ണകുമാർ കാരയ്ക്കാടിൻ്റെ അദ്ധ്യക്ഷതയിൽ...

ദേശീയ ലോക് അദാലത്ത്: 22.33 കോടി രൂപയുടെ നഷ്ടപരിഹാരം

ആലപ്പുഴ: ജില്ലയിലെ കോടതി കേന്ദ്രങ്ങളില്‍  നടന്ന ദേശീയ ലോക് അദാലത്തില്‍ 6750 ഒത്തുതീര്‍പ്പുകള്‍ നടന്നു. 22.33 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചു. കോടതികളില്‍ പരിഗണനയിലിരിക്കുന്ന കേസുകളും കോടതിയേതര തര്‍ക്കങ്ങളുമാണ് പരിഹരിച്ചത്. വാഹനാപകട നഷ്ടപരിഹാര...
- Advertisment -

Most Popular

- Advertisement -