Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsപളളിയോടങ്ങളെ ആദരിച്ചു

പളളിയോടങ്ങളെ ആദരിച്ചു

പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയ തോട്ടപുഴശ്ശേരി (ബി ബാച്ച്), ലൂസേഴ്സ് ഫൈനലില്‍ രണ്ടാംസ്ഥാനം നേടിയ ചിറയിറമ്പ് (എ ബാച്ച് ), മികച്ച ചമയത്തിന് ഒന്നാംസ്ഥാനം നേടിയ മാരാമണ്‍ പളളിയോടങ്ങളെ തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ആദരിച്ചു. ജലോത്സവത്തില്‍ പങ്കെടുത്ത പഞ്ചായത്തിലെ അഞ്ച് പളളിയോടങ്ങള്‍ക്ക് 10,000 രൂപ വീതം ഗ്രാന്റ് തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ അധ്യക്ഷയായ യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. കൃഷ്ണകുമാര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസി മാത്യു, വാര്‍ഡ് അംഗങ്ങളായ റ്റി. കെ. രാമചന്ദ്രന്‍ നായര്‍, കെ. പ്രതീഷ്, റെന്‍സിന്‍ കെ. രാജന്‍, രശ്മി ആര്‍. നായര്‍, അനിത ആര്‍. നായര്‍, റീന തോമസ്, അജിത റ്റി. ജോര്‍ജ്, ലത ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരോഗ്യകരമായ ശരണയാത്ര : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം : മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ സജ്ജമാക്കി ആരോഗ്യ വകുപ്പ്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ...

വിമുക്തഭടന്മാര്‍ക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

ആലപ്പുഴ:  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതും 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ റദ്ദായതുമായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് പുതുക്കി നല്‍കും....
- Advertisment -

Most Popular

- Advertisement -