Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപമ്പ ജലമേള...

പമ്പ ജലമേള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും മനസ്സിന് സന്തോഷം നല്‍കുന്നതുമായ ഓണാഘോഷമാണ് –  ചലച്ചിത്രസംവിധായകന്‍ ബ്ലസി

തിരുവല്ല : 66-ാമത് കെ.സി മാമ്മന്‍മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പ ജലമേള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും മനസ്സിന് സന്തോഷം നല്‍കുന്നതുമായ ഓണാഘോഷങ്ങളിൽ  ഒന്നാണെന്ന് ചലച്ചിത്രസംവിധായകന്‍ ബ്ലസി. ഈ ജലമേള ദേശീയ ശ്രദ്ധ നേടിയതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഈ വര്‍ഷത്തെ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച ബ്ലസിക്ക് തിരുവല്ല/ നീരേറ്റുപുറം പമ്പ ബോട്ട് റെയ്‌സ് ക്ലബ്ബ്, മദ്ധ്യതിരുവിതാംകൂര്‍ വികസന കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി നല്‍കിയ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്ന അദ്ദേഹം.

പമ്പ ബോട്ട് റെയ്‌സ് ക്ലബ്ബ് വര്‍ക്കിംഗ് പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് പൊന്നാട നല്‍കി ആദരിച്ചു. ചടങ്ങില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ്ജ് കെ. അലക്‌സ് അധ്യക്ഷത വഹിച്ചു.

തിരുവല്ല മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റ്, ജലമേള വാര്‍ഡ് മെമ്പര്‍ ഗ്രേസി അലക്‌സാണ്ടര്‍, പമ്പ ബോട്ട് റെയ്‌സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് നിത ജോര്‍ജ്ജ്, കോര്‍ഡിനേറ്റര്‍ സന്തോഷ് ചാത്തങ്കേരി, ജനറല്‍ കണ്‍വീനര്‍ തോമസ് കോയിക്കേരില്‍, ജോണ്‍ മാത്യു ചക്കിട്ടയില്‍, കണ്‍വീനര്‍ ബിജു പത്തില്‍, ചീഫ് കോര്‍ഡിനേറ്റര്‍ അഞ്ചു കൊച്ചേരില്‍, അനില്‍ സി. ഉഷസ്, സെക്രട്ടറി പുന്നൂസ് ജോസഫ്, സജി കൂടാരത്തില്‍,രാജശേഖരന്‍ തലവടി തുടങ്ങിയവര്‍ പ്രസംഗി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 02-08-2024 Nirmal NR-391

1st Prize Rs.7,000,000/- NN 377253 (KOZHIKODE) Consolation Prize Rs.8,000/- NO 377253 NP 377253 NR 377253 NS 377253 NT 377253 NU 377253 NV 377253 NW 377253 NX 377253...

മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ആലപ്പുഴ : മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഗൺമാൻ...
- Advertisment -

Most Popular

- Advertisement -