തിരുവനന്തപുരം : തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണിന്റെ ആത്‌മഹത്യാ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനാണ് അരുൺ.
തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് അരുൺ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവർ തനിക്കെതിരെ നൽകിയ ജാതികേസും മോഷണക്കേസുകളുമായി തനിക്ക് ബന്ധമില്ലെന്നും ഈ കേസ് കാരണം തനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുറിപ്പില്‍ പറയുന്നു.