Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളം ബ്ലോക്ക്...

പന്തളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കുളനട ഗ്രാമപഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾ, നെടിയകാല സ്റ്റേഡിയം, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യുവജനക്ഷേമ ബോർഡും പന്തളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. നിരവധി യൂത്ത് ക്ലബ്ബുകൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയവ കേരളോത്സവത്തിൽ മാറ്റുരയ്ക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ അധ്യക്ഷനായി. ബി. എസ്. അനീഷ് മോൻ സ്വാഗതം ആശംസിച്ചു.

വിളംബര ഘോഷയാത്രയോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. ഞായറാഴ്ച കേരളോത്സവം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിരോധനം

ആലപ്പുഴ: നഗരപാത വികസന പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ ഗതാഗത നിരോധനം. വെസ്റ്റ് തോട്ടത്തോട് പാലം പൊളിക്കുന്നതിനാല്‍ തൊണ്ടന്‍കുളങ്ങര-കൊറ്റംകുളങ്ങര പുന്നമട വരെയും കിഴക്കേതോട്ടാ തോട് പാലം മുതല്‍ പടിഞ്ഞാറോട്ടുമുള്ള  വാഹന ഗതാഗതം  ഏപ്രില്‍ 22...

കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക, പരമ്പരാഗത...
- Advertisment -

Most Popular

- Advertisement -