ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ നരസിംഹ ജയന്തി ആഘോഷം ആരംഭിച്ചു.മെയ് 11നാണ് നരസിംഹ ജയന്തി. 10 മുതൽ 17വരെയാണ് പാണ്ഡവീയ മഹാവിഷ്ണു സത്രം .നാളെ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ നിന്ന് അഞ്ചു രഥങ്ങളിൽ പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ എത്തും. അവിടെ നിന്ന് ഘോഷയാത്രയായി താല, താള, വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടി തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ എത്തും. തുടർന്ന് അഞ്ചു വിഗ്രഹങ്ങളുടെയും പ്രതിഷ്ഠ നടക്കും.
മെയ് 11ന് രാവിലെ 6ന് മഹാ നരസിംഹ ഹോമം പടിഞ്ഞാറെ നടയിൽ നടക്കും. 8ന് 3000 പേർ പങ്കെടുക്കുന്ന മഹാ നാരായണീയം.10.30ന് കളഭാഭിഷേകം.വൈകിട്ട് 5ന് വലിയ കാഴ്ച ശ്രീബലി. ഇരുകോൽ പഞ്ചാരിമേളം.ഓരോ ദിവസവും കേരളത്തിലെ പ്രമുഖ പ്രഭാഷകർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര. എല്ലാ ദിവസവും വൈകുന്നേരം ക്ഷേത്ര കലകൾ നടക്കും.
എല്ലാ ദിവസവും അന്നദാനവും നടക്കും. പതിനായിരം പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് ക്ഷേത്രത്തിൽ നിർമിച്ചിട്ടുള്ളത്. പുറത്ത് വാഹന പാർക്കിങ്ങിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ശുദ്ധജല സംവിധാനം, ആരോഗ്യ പരിപാലനം, സുരക്ഷാ സംവിധാനം, ശുചിമുറി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. സത്രത്തിനു വേണ്ടി റോഡുകളുടെ ശുചീകരണം,, വൈദുതി വിളക്കുകൾ എന്നിവ പഞ്ചായത്ത് മുഖേന നടപ്പാക്കി വരുന്നു.