കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ.രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് രാജേഷാണെന്ന് പോലീസ് അറിയിച്ചു.പെൺകുട്ടിയെ രാഹുൽ മര്‍ദ്ദിച്ച രാത്രിയിൽ രാജേഷ് വീട്ടിൽ ഉണ്ടായിരുന്നു.രാഹുൽ ജർമനിയിലേക്ക് പോയതായി രാജേഷ് നേരത്തെ മൊഴി നൽകിയിരുന്നു.
ജർമനിയിലേക്ക് കടന്ന പ്രതിക്കെതിരേ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് നീക്കം.ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന്റെ സഹോദരിക്കും അമ്മയ്ക്കും പോലീസ് നോട്ടീസ് നൽകി.