കൊല്ലം : കൊല്ലം മയ്യനാട് 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു.മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുമ (36) ഇവരുടെ മകൻ ആദി (2) എന്നിവരാണ് മരിച്ചത്.
രാവിലെ വാതിൽ തുറക്കാതെ വന്നതോടെ ഇവരുടെ കൂടെ താമസിക്കുന്ന അജീഷിന്റെ മാതാപിതാക്കൾ കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.അജീഷിനെയും സുമയേയും തൂങ്ങി മരിച്ച നിലയിലും കുട്ടിയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും പ്രവാസിയായിരുന്ന അജീഷിന് രണ്ടാഴ്ച മുമ്പ് രക്താർബുദം സ്ഥിരീകരിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.