ആലപ്പുഴ: ആലപ്പുഴ കിടങ്ങാംപറമ്പ് റോഡിൽ നവംബര്‍ 11ന് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കിടങ്ങാംപറമ്പ് ജങ്ഷന്‍ മുതല്‍ പുന്നമട ഫിനിഷിങ് പോയിന്റ് വരെ പുനര്‍നിര്‍മ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനാല്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ ആലപ്പുഴ അസി. എഞ്ചിനിയര്‍ അറിയിച്ചു.
മല്ലപ്പളളി : മല്ലപ്പളളി താലൂക്കിലെ മുരണി ശാസ്താംകോയിക്കല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഭാരവാഹനങ്ങളുടെ ഗതാഗതം നവംബര്‍ 11 മുതല്‍ താല്‍കാലികമായി നിരോധിച്ചു.വാഹനങ്ങള്‍ മല്ലപ്പളളി- റാന്നി റോഡിലൂടെ പാടിമണ്ണ് വഴി പോകണം.






