പത്തനംതിട്ട : പരുമല പെരുന്നാളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം.
വരാല്‍തോട് ഷട്ടറിന്റെ പുനുരുദ്ധാരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. കവിയൂര്‍ പുഞ്ചയില്‍ കൃഷി ഇറക്കാന്‍ കറ്റോട് പാലം മുതല്‍ കാക്കത്തുരുത്ത് വരെയുള്ള സ്ഥലത്ത് തോട് വൃത്തിയാക്കണം.തിരുവല്ല താലൂക്ക് ഓഫീസിലെ ലിഫ്റ്റ് പ്രവര്‍ത്തനസജമാക്കണമെന്നും നിര്‍ദ്ദേശിച്ചു.അടൂര്‍ മുട്ടാര്‍ നീര്‍ച്ചാലിലെ ലെഗസി മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി പറഞ്ഞു.
കലഞ്ഞൂര്‍ വില്ലേജ് ഓഫീസ്, കൂടല്‍ ഫിഷ് മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രതിനിധി പറഞ്ഞു.ജില്ലാ പദ്ധതി രൂപീകരണത്തില്‍ എല്ലാ വകുപ്പുകളുടേയും കൃത്യമായ പങ്കാളിത്തമുണ്ടാകണമെന്ന് അധ്യക്ഷനായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.