Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsParumalaപരുമല തിരുമേനി...

പരുമല തിരുമേനി വിശുദ്ധിയുടെ പരിമളം പരത്തി : ആര്‍ച്ച് ബിഷപ് തോമസ് തറയില്‍

പരുമല : വിശുദ്ധിയുടെ പരിമളം പരത്തിയ പരുമല തിരുമേനി കവിഞ്ഞൊഴുകുന്ന  അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയായി  മാറിയെന്ന് ആര്‍ച്ച് ബിഷപ് തോമസ് തറയില്‍ പ്രസ്താവിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീര്‍ത്ഥാടനവാരാഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യ  സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തില്‍ ആസക്തിതമായി നയിച്ച ആ ധന്യജീവിതം ആഴമേറിയ പ്രാര്‍ത്ഥനയിലൂടെയും നിഷ്ഠയുള്ള ആചാരങ്ങളിലൂടെയും ദൈവസംസര്‍ഗ്ഗത്തിന്റെ പുണ്യം രുചിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സഭാന്തര ബന്ധങ്ങളുടെ ചുമതലയുള്ള മെത്രാപ്പോലീത്ത അന്തോണി അനുഗ്രഹ സന്ദേശം നല്‍കി.എം.ഒ.സി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.പരുമല പള്ളി യുവജന പ്രസ്ഥാനം നടപ്പിലാക്കുന്ന ഓക്‌സില ക്യാന്‍സര്‍ ചികിത്സാ സഹായങ്ങള്‍ വിതരണം ചെയ്തു.

വൈദിക ട്രസ്റ്റി ഫാ.ഡോതോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍,  ഡോ.എം. കുര്യന്‍ തോമസ്, ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, ഫാ.എല്‍ദോസ് ഏലിയാസ്, മാത്യു ഉമ്മന്‍ അരികുപുറം, പി.എ. ജോസ് പുത്തന്‍പുരയില്‍, എന്നിവര്‍ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രിപ്റ്റോ കറൻസി ഓൺലൈൻ തട്ടിപ്പ്:   ലക്ഷങ്ങൾ തട്ടിയ പ്രതി  പോലീസ് പിടിയിൽ

പന്തളം : ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ  ലക്ഷങ്ങൾ തട്ടിയ പ്രതി പന്തളം പോലീസിന്റെ പിടിയിൽ. മലപ്പുറം കാളികാവ് അഞ്ചച്ചവടി വെള്ളയൂർ വെന്താളം പടി പിലാക്കൽ ഹൗസിൽ ജിൻഷിദ് (21) ആണ്...

മോഹൻ ഭാ​ഗവതിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി : ആർഎസ്എസ് മേധാവി സർസംഘചാലക് മോഹൻ ഭാഗവതിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം . പ്രധാനമന്ത്രിക്കൊരുക്കുന്ന സുരക്ഷയ്‌ക്ക് സമാനമായാണ് മോഹൻ ഭാ​ഗവതിനും സുരക്ഷ നൽ‌കുക. സെഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി...
- Advertisment -

Most Popular

- Advertisement -