Sunday, March 29, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസിൽ...

കെഎസ്ആർടിസി ബസിൽ യാത്രക്കാരി കുഴഞ്ഞു വീണു : ജീവനക്കാർ രക്ഷകരായി

തിരുവല്ല: കെഎസ് ആർടിസി ബസിൽ  കുഴഞ്ഞു വീണ യാത്രക്കാരിയെ  ജീവനക്കാർ ചേർന്ന്  ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ പത്തനാപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് കുഴഞ്ഞു വീണത്. തലയ്ക്ക് പരിക്കേറ്റ യാത്രക്കാരിയെ തിരുവല്ലയിലെ സ്വകാര്യ  ആശുപത്രിയിൽ എത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ മാതൃകയായി.

കോന്നിയിൽ നിന്ന് കയറിയ യാത്രക്കാരിക്ക് തിരുവല്ലക്കു സമീപം വച്ചാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സീറ്റിലിരുന്ന യാത്രക്കാരി ബസിന്റെ ജനാലയിലേക്കു തലയിടിച്ചു വീഴുകയായിരുന്നു. തലയിൽ മുറിവേറ്റു രക്തം വാർന്ന യാത്രക്കാരിയെ ബസ് കണ്ടക്റ്റർ റെജീഷും ഡ്രൈവർ സുരേഷ് കുമാറും ചേർന്ന് യാത്രക്കാരുടെ സഹകരണത്തോടുകൂടെ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ യാത്രക്കാരിയെ ഏൽപ്പിച്ചു ബന്ധുക്കളെ വിവരം അറിയിച്ചതിന് ശേഷം   ബസ് യാത്ര തുടർന്നത്. യാത്രക്കാരി തിരുവല്ല മെഡിക്കൽ മിഷനിൽ ചികിത്സയിലാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുവൈത്തിൽ വ്യാജ മദ്യം കഴിച്ച് മലയാളികളക്കം നിരവധി പേർ ഗുരുതരാവസ്ഥയിൽ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചു മലയാളികളക്കം നിരവധി പേർ ​ഗുരുതരാവസ്ഥയിൽ .10 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട് .ഇതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ്...

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു:  12 പേർക്ക് പരുക്ക്

കോട്ടയം: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. തൊടുപുഴ - പാല റോഡിലായിരുന്നു അപകടം. ശബരിമല ദർശനം...
- Advertisment -

Most Popular

- Advertisement -