തിരുവനന്തപുരം : സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്.പാലോട് സ്വദേശി ഷൈലജ (52)യ്ക്കാണ് പരിക്കേറ്റത്.താടിയെല്ലിന് പരിക്കേറ്റ ഷൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ മരുതുമൂട് ജംഗ്ഷനിൽ വച്ചായിരുന്നു അപകടമുണ്ടായത്.
ബസ്സിന്റെ പിൻവശത്ത് നിൽക്കുകയായിരുന്ന ഷൈലജ വളവ് കഴിഞ്ഞപ്പോൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.