Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട പീഡനം...

പത്തനംതിട്ട പീഡനം : ബാലാവകാശ കമ്മിഷൻ പെൺകുട്ടിയെ സന്ദർശിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസുമുതൽ പീഡനം നേരിട്ട കായികതാരമായ പെൺകുട്ടിയെ ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു. എൻ.സുനന്ദ കോന്നിയിലെ ഷെൽറ്റർ ഹോമിലെത്തിയാണ് കുട്ടിയെ കണ്ടത്.

കുട്ടിക്ക് ആവശ്യമായ വൈദ്യ സഹായം ലഭിക്കുന്നുണ്ട്. ആശ്വാസനിധിയിൽ നിന്നും എത്രയും വേഗം ധനസഹായം അനുവദിക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേസിൽ ഉൾപ്പെട്ട ഒരാളും രക്ഷപ്പെടാതെയുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കമ്മിഷൻ അംഗം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സബ് എൻജിനിയറുടെ മൃതദേഹം മണിമലയാറ്റിൻ കണ്ടെത്തി

എടത്വ : വിആർഎസ് എടുത്ത ആലപ്പുഴ കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം നീരേറ്റുപുറം മണിമലയാറ്റിൽ കണ്ടെത്തി. ആലപ്പുഴ വണ്ടാനം ആറ്റുപുറം രഘുനാഥൻ തങ്കപ്പൻ്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 9.30 ഓടെ...

കനത്ത മഴ : 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...
- Advertisment -

Most Popular

- Advertisement -